12 May, 2025 06:45:10 PM


അക്രെഡിറ്റഡ് എൻജിനീയർ/ ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു



കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ അക്രെഡിറ്റഡ് എൻജിനീയർ/ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് സിവിൽ എൻജിനീയറിംഗിൽ ബി.ടെക്/ഡിപ്ലോമ/ ഐ.ടി.ഐ. യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 21-35 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വിവിധയിടങ്ങളിലായി 22 ഒഴിവുണ്ട്. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ മേയ് 20 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ  നൽകണം. അപേക്ഷാ ഫോമിന്റെ മാതൃക ബ്ലോക്ക്/ മുൻസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ  പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. വിശദ വിവരത്തിന് ഫോൺ: 0481 2562503.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K