14 May, 2025 07:06:39 PM
സ്പർശ് പെൻഷൻ പോർട്ടൽ: ആധാർ അപ്‌ഡേറ്റ് ചെയ്യണം

കോട്ടയം: സ്പർശ് പെൻഷൻ പോർട്ടലിലേക്ക് മാറിയ ജില്ലയിലെ വിമുക്തഭടന്മാരും വിമുക്തഭടന്മാരുടെ വിധവകളും സ്പർശ് പെൻഷൻ പോർട്ടലിൽ ആധാർ, പാൻ എന്നിവ ഉടനടി അപ്‌ഡേറ്റ് ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഇതുവരെ ലൈഫ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലാത്തവർ ലൈഫ് സർട്ടിഫിക്കറ്റ് നൽകുകയും വേണം.