15 May, 2025 06:51:44 PM


ലോകക്ഷീരദിനം: സ്‌കൂൾ വിദ്യാർഥികൾക്കായി മത്സരങ്ങൾ



കോട്ടയം: ലോകക്ഷീര ദിനത്തിന്റെ ഭാഗമായി കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മേയ് 21ന് സ്‌കൂൾ കുട്ടികൾക്കായി ചിത്രരചന, പ്രബന്ധ രചന, പ്രശ്‌നോത്തരി എന്നിവ സംഘടിപ്പിക്കുന്നു. രാവിലെ 10.30 മുതൽ 11.30 വരെ 5,6,7 ക്ലാസ്സുകളിലെ കുട്ടികൾക്ക് ചിത്രരചന മത്സരവും 8,9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രബന്ധ രചനാമത്സരവും രാവിലെ 11.30 മുതൽ 12.30 വരെ 11,12  ക്ലാസ്സുകളിലെ കുട്ടികൾക്ക്  പ്രശ്‌നോത്തരിയും നടത്തും  മൂന്നു വിഭാഗങ്ങളിലും ആദ്യമൂന്നു സ്ഥാനക്കാർക്ക് കാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന  വിദ്യാർഥികളുടെ പേരുകൾ മേയ് 19ന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പായി 0481 2302223 / 9447506934 എന്ന ഫോൺ നമ്പരിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K