15 May, 2025 07:03:55 PM


ജനകീയ മത്സ്യകൃഷി പദ്ധതി: അപേക്ഷ ക്ഷണിച്ചു



കോട്ടയം: കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശാസ്ത്രീയ ഓരുജല കൃഷി, ശാസ്ത്രീയ ശുദ്ധജല കൃഷി, ശാസ്ത്രീയ ചെമ്മീൻ കൃഷി, വീട്ടു വളപ്പിൽ പടുതാകുളത്തിലെ മത്സ്യകൃഷി, കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്‌ളോക്ക് മത്സ്യകൃഷി, റീ-സർക്കുലേറ്ററി അക്വാകൾക്കർ സിസ്റ്റം, ശുദ്ധജല കൂട് മത്സ്യകൃഷി, ഓരുജല കുട് മത്സ്യകൃഷി, എംബാങ്ക്‌മെന്റ് ആൻഡ് പെൻമത്സ്യകൃഷി എന്നിവയാണ് വിവിധ പദ്ധതികൾ. പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധരേഖകൾ സഹിതം മേയ് 31 അഞ്ചുമണിവരെ ബന്ധപ്പെട്ട ഓഫീസുകളിൽ സ്വീകരിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകൾ പള്ളം ഗവ മോഡൽ ഫിഷ് ഫാമിൽ പ്രവർത്തിക്കുന്ന പളളം മത്സ്യഭവൻ ഓഫീസ് (ഫോൺ -0481-2434039) ളാലം ബ്ലോക്ക് ഓഫീസിൽ പ്രവർത്തിക്കുന്ന പാലാ മത്സ്യഭവൻ ഓഫീസ്(ഫോൺ -04822-299151, 04828-292056) ,വൈക്കം മത്സ്യഭവൻ ഓഫീസ് (ഫോൺ-04829-291550) എന്നീ ഓഫീസുകളിൽ ലഭിക്കും. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K