17 May, 2025 09:22:16 AM
അസിസ്റ്റന്‍റ് പ്രഫസര്‍; കരാര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ഡിസബിലിറ്റി സ്റ്റഡീസ് (ഐയുസിഡിഎസ്) എംഎസ്ഡബ്ല്യു റഗുലര്‍ പ്രോഗ്രാമില്‍ അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒബിസി, ജനറല്‍, ഭിന്നശേഷി വിഭാഗങ്ങളില്‍ സംവരണം ചെയ്യപ്പെട്ട ഓരോ ഒഴിവുകള്‍ വീതമാണുള്ളത്.
യുജിസി നിഷ്കര്‍ഷിക്കുന്ന അധ്യാപന യോഗ്യതകളുള്ളവരെയാണ് പരിഗണിക്കുന്നത്. പിഎച്ച്ഡി അഭികാമ്യം. ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ അഭാവത്തില്‍ മറ്റു വിഭാഗങ്ങളിലുള്ളവരെ പരിഗണിക്കും.
അര്‍ഹരായവര്‍ മെയ് 25ന് മുമ്പായി യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി ഐയുസിഡിഎസ് ഓഫിസില്‍ എത്തണം. ഫോണ്‍- 8891391580, ഈമെയില്‍ -iucdsmgu@mgu.ac.in