27 July, 2025 11:25:27 AM
വണ്‍ ഹെല്‍ത്ത് നെക്സസ് ശില്‍പ്പശാല നാളെ മുതല്‍

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ ബിസിനസ് ഇന്നവേഷന്‍ ആന്‍റ് ഇന്‍കുബേഷന്‍ സെന്‍ററും സ്കൂള്‍ ഓഫ് ബയോസയന്‍സസും സംയുക്തമായി വണ്‍ ഹെല്‍ത്ത് നെക്സസ്: ബ്രിഡ്ജിംഗ് ഹ്യൂമന്‍, ആനിമല്‍ ആന്‍റ് എന്‍വയോണ്‍മെന്‍റല്‍ ഹെല്‍ത്ത് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ശില്‍പ്പശാല നാളെ(ജൂലൈ 28) ആരംഭിക്കും. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന ആശയത്തിലൂന്നിയാണ് പരിപാടി നടത്തുന്നത്.
വിദ്യാര്‍ഥികള്‍, ഗവേഷകര്‍, സംരംഭകര്‍, നൂതന ആശയങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് പങ്കെടുക്കാം.കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ടെക്നോളജി ആന്‍റ് ഇന്നവേഷന്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍, കൈരളി ഗവേഷണ പുരസ്കാരം പ്രോജക്ട് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ശില്‍പ്പശാലയില്‍ ആന്‍റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ്, സുസ്ഥിര മാലിന്യ സംസ്കരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രഭാഷണങ്ങളും അവതരണങ്ങളും നടക്കും.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ശുചിത്വമിഷന്‍, സ്റ്റാര്‍ട്ടപ്പ് മിഷന്‍ എന്നിവിടങ്ങളിലെ വിദഗ്ധര്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് മികച്ച ആശയങ്ങള്‍, പേപ്പറുകള്‍, പോസ്റ്ററുകള്‍ എന്നിവ അവതരിപ്പിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡ് ലഭിക്കും.
സര്‍വകലാശാലയിലെ വിവിധ പഠന വകുപ്പുകളില്‍നിന്നുള്ള പ്രൊജക്ടുകളുടെ അവതരണവുമുണ്ടാകും.
https://bit.ly/MGU-OneHealthNexus എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ - 8848875928, 0481-2733394