06 August, 2025 07:07:14 PM
അയ്മനത്ത് മണ്ണ് പരിശോധന ക്യാമ്പയിൻ നടത്തി

കോട്ടയം: ജില്ലാ മണ്ണ് പരിവേഷണ കാര്യാലയവും കാർഷികവികസന കർഷക്ഷേമ വകുപ്പും ചേർന്ന് അയ്മനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ബ്ളോക്കുതല മണ്ണുപരിശോധനാ ക്യാമ്പയിൻ നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് അധ്യക്ഷത വഹിച്ചു. മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ മണ്ണ് പരിപാലനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയാണ് ലക്ഷ്യം.
സമഗ്ര പച്ചക്കറി ഉദ്പാദന യജ്ഞത്തിന്റെ വിത്ത് വിതരണോദ്ഘാടനം ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു നിർവഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രദീപ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ ഷാജിമോൻ, കുമരകം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷത സ്മിത സുനിൽ, അയ്മനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ. ജഗദീഷ്, മണ്ണുപര്യവേക്ഷണ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ എൻ.വി. ശ്രീകല, സോയിൽ സർവേ ഓഫീസർ നിത്യചന്ദ്ര, കുമരകം പ്രാദേശിക ഗവേഷണകേന്ദ്രം അസോസിയേറ്റ് പ്രൊഫസർ ഡോ. വി.എസ്. ദേവി, ഏറ്റുമാനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടി.ജ്യോതി, അയ്മനം കൃഷി ഓഫീസർ ആർ. രമ്യാരാജ് എന്നിവർ പങ്കെടുത്തു.