01 September, 2025 02:56:15 PM


ഏറ്റുമാനൂരിലും അതിരമ്പുഴയിലും ഓണസമൃദ്ധി കർഷക ചന്ത



ഏറ്റുമാനൂർ: ഏറ്റുമാനൂരിലും അതിരമ്പുഴയിലും ഓണസമൃദ്ധി കർഷക ചന്ത തുടങ്ങി. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി കൃഷിഭവൻ്റെ നേതൃത്വത്തിൽ ഓണസമൃദ്ധി കർഷക ചന്ത ഇന്ന് മുതൽ സെപ്റ്റംബർ 4 വരെ ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് കെട്ടിടത്തിൽ വെച്ച് നടക്കും. പൊതു വിപണി വിലയിൽ നിന്നും 10 % അധിക തുക നൽകി കർഷകരിൽ നിന്നും സംഭരിക്കുന്ന പഴം - പച്ചക്കറികൾ പൊതു വിപണിയിൽ നിന്നും 30 % വിലക്കുറവിൽ വിൽപന നടത്തുന്നത്.

ഏറ്റുമാനൂർ ഓണവിപണിയിൽ പച്ചക്കറികളുടെ ഇന്നത്തെ വില. ബ്രായ്ക്കറ്റിൽ കർഷകർക്ക് ലഭിക്കുന്ന വില.
ഇഞ്ചി - 84 (110), മാങ്ങ 90, വെണ്ടയ്ക്ക - 40, പച്ചമുളക് - 84, വെള്ളരി - 50, പടവലങ്ങ - 39 (50), കാബേജ്- 25, ബീറ്റ്റൂട്ട് -38, ഏത്തക്കായ- 52 (72), തക്കാളി- 45, പാവയ്ക്ക- 53(72), സവോള-26, മുരിങ്ങക്ക -60, ചേന- 39(50), ചേമ്പ് -55, പയർ- 60(83), മത്തൻ- 26(31), ഉരുളക്കിഴങ്ങ് -40, ക്യാരറ്റ് -100, കോവയ്ക്ക- 45(62), കറിക്കായ - 45(30, കറിക്കായ -28) -56, നാരങ്ങാ - 88

അതേസമയം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേത്യത്വത്തിൽ സെപ്റ്റംബർ 1 മുതൽ 4 വരെ അതിരമ്പുഴ മാർക്കറ്റ് ജംഗ്ഷനിലും തുടങ്ങി. ഉദ്ഘാടനം ഇന്ന് രാവിലെ പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജോസഫ് അമ്പലക്കുളം നിർവഹിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K