23 December, 2025 06:51:03 PM


എസ്.എം എസ്.എം പബ്ലിക് ലൈബ്രറിയില്‍ ബി. സരസ്വതി അനുസ്മരണം നടത്തി



ഏറ്റുമാനൂർ:  ഏറ്റുമാനൂർ  എസ്.എം എസ്.എം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കാരൂർ ബി. സരസ്വതി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.  മലയാള ചെറുകഥാ പ്രസ്ഥാനത്തിന്റെ കുലപതിയും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ സ്ഥാപകനുമായിരുന്ന കാരൂർ നീലകണ്ഠപ്പിള്ളയുടെ മകളെന്ന നിലയിൽ നിന്നുകൊണ്ട് തന്നെ കഥാ രചനയിലും ബാലസാഹിത്യ രംഗത്തും  വ്യത്യസ്ഥമായ ശൈലിയുടെ ഉടമയായിരുന്നു കാരൂർ ബി.സരസ്വതി. ലൈബ്രറി ശതാബ്ദി ഹാളിൽ നടന്ന സമ്മേളനത്തിൽ പ്രശസ്ത  സാഹിത്യകാരി ശ്രീമതി ജയശ്രീ പള്ളിയ്ക്കൽ അനുസ്മരണപ്രഭാഷണം നടത്തി. പ്രസിഡന്റ് ജി.പ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ പി രാജീവ് ചിറയിൽ, ഡോ. വി.ആർ ജയച്ചന്ദ്രൻ, ഡോ. വിദ്യ ആർ പണിയ്ക്കർ, കെ. ഒ ഷംസുദ്ദീൻ, സാഹിത്യകാരൻ  സെബാസ്റ്റ്യൻ വലിയകാലാ,മാധ്യമ പ്രവർത്തകൻ എ.ആർ രവീന്ദ്രൻ,വി. എൻ. ശ്രീകുമാർ വാലയിൽ, എ. പി. സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 921