21 January, 2026 05:04:04 PM
ഏറ്റുമാനൂരില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന സ്വദേശി രമേശന്‍ ആണ് മരിച്ചത്. കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു. കോട്ടയം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം കോവില്‍ പാടം റോഡിലാണ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. ആത്മഹത്യ എന്നാണ് പ്രാഥമികമായ നിഗമനം. ഏറ്റുമാനൂര്‍ പൊലീസ് സ്ഥത്തെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.





