21 January, 2026 12:01:51 PM


ഏറ്റുമാനൂർ പേരൂരിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം: രണ്ട് പേർക്ക് പരിക്ക്



ഏറ്റുമാനൂർ: മണർകാട് - ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പേരൂർ വെച്ചൂർ കവലയിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. മാരുതി സെലേരിയോ കാറാണ് അപകടത്തിൽപെട്ടത്.പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 


കോട്ടയം ഭാഗത്തുനിന്ന് വരികയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ പറയുന്നു. ഓവർടേക്കിനിടെ എതിർവശത്തു നിന്ന് വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ കാർ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നുവത്രേ. 


ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞു വീഴുകയും വൈദ്യുതിലൈനുകൾ പൊട്ടുകയും ചെയ്തു. ഇതുമൂലം പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു. കെ എസ് ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ ശ്രമിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K