27 January, 2026 09:23:23 PM
ക്ഷേത്രത്തിൽ പോയ ഏറ്റുമാനൂർ സ്വദേശി വയോധികനെ കാണാതായി

ഏറ്റുമാനൂർ: രാവിലെ ക്ഷേത്രത്തിൽ പോയ വയോധികനെ കാണാതായി. ഏറ്റുമാനൂർ വടക്കേനട ഭാഗത്ത് ബിന്ദുനിവാസിൽ ശിവൻ നായരെ (87) യാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. മകരഭരണി ഉത്സവം നടക്കുന്ന ചൂരക്കുളങ്ങര ദേവി ക്ഷേത്രത്തിൽ പോയ ശിവൻ നായർ രാത്രിയായിട്ടും തിരിച്ചെത്തിയില്ല. ബന്ധുക്കൾ ഏറ്റുമാനൂർ പോലീസിൽ വിവരം അറിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ കുറിച്ചു എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9995619319, 7012528619 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു.





