26 November, 2025 08:33:28 PM
വെമ്പള്ളിയിൽ ഉത്സവത്തിന് ശേഷം ലോറിയില്‍ കൊണ്ടു പോകുന്നതിനിടെ ആന വിരണ്ടു; പാപ്പാന് പരിക്ക്

വെമ്പള്ളി: കോട്ടയം വെമ്പള്ളിയില്‍ ആന വിരണ്ടു. വിരണ്ടോടിയ ആന പാപ്പാനെ പരിക്കേൽപ്പിച്ചു. ആനയുടെ പാപ്പാനായ സജിക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വൈലാശ്ശേരി അർജുനനാണ് വിരണ്ടത്. വെമ്പള്ളിയിൽ റേഷൻ കടപ്പടിക്ക് സമീപം ജനവാസമേഖലയിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. പ്രദേശത്ത് വ്യാപക നാശം ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു. ഉത്സവത്തിന് ശേഷം ലോറിയിൽ കൊണ്ടുപോകുമ്പോഴായിരുന്നു ആന വിരണ്ടത്. ഏറെ നേരത്തെ പരിശ്രമത്തോനൊടുവിൽ ആനയെ തളച്ചെന്നാണ് വിവരം.






