29 December, 2025 03:22:58 PM
ഏറ്റുമാനൂർ നഗരസഭയിലെ മുഴുവൻ റോഡുകളും നവീകരിക്കും- ടോമി പുളിമാൻ തുണ്ടം

ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലെ 36 വാർഡുകളിലെയും റോഡുകൾ നവീകരിക്കുകയും എല്ലായിടത്തും വഴിവിളക്കുകളും കുടിവെള്ളവും എത്തിക്കുകയും ചെയ്യുമെന്ന് ചെയർപേഴ്സൺ ടോമി കുരുവിള പറഞ്ഞു. ഏറ്റുമാനൂർ ജനകീയ വികസനസമിതിയുടെ ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന സമിതി പ്രസിഡൻ്റ് ബി.രാജീവ് അധ്യക്ഷത വഹിച്ചു. സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭ ട്ടതിരിപ്പാട്, നഗരസഭ വൈസ് ചെയർപേഴ്സൺ പുഷ്പ വിജയകുമാർ, സെബാസ്റ്റ്യൻ വലിയകാല, കെ. ഒ. ഷംസുദ്ദീൻ പ്രൊഫ. പി. എസ് ശങ്കരൻ നായർ, വി എം തോമസ് വെമ്പേനി, വിഷ്ണു ചെമ്മുണ്ടവള്ളി, എന്നിവർ പ്രസംഗിച്ചു.






