29 September, 2025 03:43:03 PM


കോട്ടയത്ത് ലോക പേവിഷബാധ ദിനാചരണം സംഘടിപ്പിച്ചു



കോട്ടയം: ലോക പേവിഷബാധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവൽക്കരണ സെമിനാറും കോട്ടയം ജനറൽ ആശുപത്രിയിൽ വച്ച് സംഘടിപ്പിച്ചു. മൃഗങ്ങളുടെ കടിയേൽക്കുന്നവർക്കു മുറിവ് കഴുകുന്നതിനായി കോട്ടയം ജനറൽ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുള്ള ഇടത്തിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പ്രിയ. എൻ  ഉദ്ഘാടനം നിർവഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സുഷമ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ ദിനാചരണ സന്ദേശം നൽകി. എൻ.ആർ.സി.പി. നോഡൽ ഓഫീസർ ഡോ. ദീപു ബോധവൽക്കരണ സമിനാർ നയിച്ചു. ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ട് ഡോ. ശാന്തി , ഡപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ  ആർ. ദീപ. ആർ എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947