02 October, 2025 12:58:54 PM


ലീഗൽ മെട്രോളജി ഭവന്‍റെയും ലബോറട്ടറി കോംപ്ലക്‌സിന്‍റെയും ഉദ്ഘാടനം നാളെ



കോട്ടയം: നാട്ടകത്ത് പണി പൂർത്തിയായ ലീഗൽ മെട്രോളജി ഭവന്റെയും ലബോറട്ടറി കോംപ്ലക്‌സിന്റെയും ഉദ്ഘാടനം ഒക്ടോബർ മൂന്നിന് (വെള്ളിയാഴ്ച) വൈകീട്ട് നാലിന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ നിർവ്വഹിക്കും.  സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
  എം.സി. റോഡിനോടു ചേർന്ന് പണികഴിപ്പിച്ചിട്ടുള്ള നാലു നിലക്കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. ലീഗൽ മെട്രോളജി വകുപ്പ് ജില്ലാ ആസ്ഥാന ഓഫീസും, അനുബന്ധ ഓഫീസുകളും ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബോറട്ടറി കോംപ്ലക്സും മുറിയിൽ ഉണ്ടാകും.  

 എം.പിമാരായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917