16 October, 2025 07:18:10 PM


വെളിയന്നൂർ, കൊഴുവനാൽ, തൃക്കൊടിത്താനം, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിൽ വികസനസദസ് നാളെ



കോട്ടയം: വെളിയന്നൂർ, കൊഴുവനാൽ, തൃക്കൊടിത്താനം, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് വെള്ളിയാഴ്ച(ഒക്ടോബർ 17) നടക്കും. വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് വെളളിയാഴ്ച രാവിലെ 10 ന്  സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് അധ്യക്ഷത വഹിക്കും. 

കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ വികസനസദസ് വെളളിയാഴ്ച രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫോറോനാ പളളി  ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൻ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.  

തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. രാവിലെ 10.00ന് തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ദപുരം ക്ഷേത്രം പ്രാർഥനാ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് അധ്യക്ഷത വഹിക്കും. 
 
കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. രാവിലെ 10ന്  കൂട്ടിക്കൽ സെന്റ് മേരീസ് പാരിഷ് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം അധ്യക്ഷത വഹിക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് മുഖ്യപ്രഭാഷണം നിർവഹിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 301