18 October, 2025 10:01:15 AM


യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്നു; പ്രതികള്‍ അറസ്റ്റില്‍



ഗാന്ധിനഗര്‍: യുവാവിനെ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി മാരകമായി മര്‍ദ്ദിക്കുകയും  കൈവശമുണ്ടായിരുന്ന 5000 രൂപയും 20000 രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണും കവർച്ച ചെയ്ത കേസിലെ പ്രതികളെ ഗാന്ധിനഗര്‍  പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് സ്വദേശികളായ വികാസ് വയസ്സ് (25), രാഹുൽ വയസ്സ് (38), ജിഷ്ണു വയസ്സ് (30), രൂപക് വിജയൻ (39) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ  റ്റി. ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ എസ്. ഐ  ജയപ്രകാശ് എന്‍, ബിജുമോന്‍ ആര്‍, സ്പെഷ്യൽ സിപിഒ രഞ്ജിത്ത് റ്റി ആര്‍,  സിപിഒ മാരായ  അനൂപ്‌ പി റ്റി, ശ്രീനിഷ് തങ്കപ്പന്‍, വേണുഗോപാല്‍ എ  എന്‍ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.പ്രതികളായ ജിഷ്ണുവിനും വികാസിനുമെതിരെ ചിങ്ങവനം സ്റ്റേഷനിൽ കേസുകൾ നിലവിലുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927