18 October, 2025 07:02:20 PM


തദ്ദേശ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളായി



കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുന്നോടിയായി കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡു നിര്‍ണയം പൂര്‍ത്തിയായി. ശനിയാഴ്ച്ച കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണയുടെ നേതൃത്വത്തിലാണ് ഇതിനുള്ള നറുക്കെടുപ്പ് നടത്തിയത്. ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകള്‍ തീരുമാനിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21ന് കളക്ടറേറ്റില്‍ നടക്കും.

ബ്ലോക്കു പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ പട്ടിക ചുവടെ.(ബ്ലോക്ക് പഞ്ചായത്ത്, സംവരണ വിഭാഗം, വാര്‍ഡ് നമ്പര്‍, പേര്  എന്ന ക്രമത്തില്‍)

1. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 3- മുളക്കുളം.
പട്ടികജാതി സംവരണം: 14- പൊതി.
സ്ത്രീ സംവരണം: 4- കീഴൂര്‍, 5- ഞീഴൂര്‍,7- മുട്ടുചിറ, 8-കടുത്തുരുത്തി, 10-മധുരവേലി, 13-ആപ്പാഞ്ചിറ.

2. ളാലം ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 14-വള്ളിച്ചിറ.
സ്ത്രീ സംവരണം: 2-കരൂര്‍, 4-നീലൂര്‍,  6- പ്രവിത്താനം, 7- ഭരണങ്ങാനം, 8- പൂവരണി, 9- പൈക, 11- ചേര്‍പ്പുങ്കല്‍.

3.മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 6- തോട്ടക്കാട്
സ്ത്രീ സംവരണം: 2 വെരൂര്‍ചിറ, 3- ഇന്‍ഡസ്ട്രിയല്‍ നഗര്‍, 5- മണികണ്ഠപുരം, 7-മാമ്മൂട്,  9- മാടപ്പള്ളി, 10-കോട്ടമുറി, 13-പായിപ്പാട്.

4.പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 4-മഞ്ചക്കുഴി.
സ്ത്രീ സംവരണം: 2- കിടങ്ങൂര്‍ സൗത്ത്, 3-കാഞ്ഞിരമറ്റം, 5-ഇളങ്ങുളം, 7- അരുവിക്കുഴി, 9- കൂരോപ്പട, 10- പാമ്പാടി, 11-ഇലക്കൊടിഞ്ഞി, 14- മാലം.

5.വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 2-നെടുംകുന്നം.
സ്ത്രീ സംവരണം: 4- പുളിക്കല്‍കവല, 6- തേക്കേത്തുകവല,  7-പൊന്‍കുന്നം, 8- ചിറക്കടവ്, 9-ചെറുവള്ളി,  11-വെള്ളാവൂര്‍, 14- കൂത്രപ്പള്ളി.

6.വൈക്കം ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 8-ഇടയാഴം
പട്ടികജാതി സംവരണം: 9-ബണ്ട് റോഡ്
സ്ത്രീ സംവരണം: 2- ബ്രഹ്‌മമംഗലം, 3-ഏനാദി,  7-ഉല്ലല, 10- ടിവിപുരം, 12- ഉദയനാപുരം, 14- ചെമ്മനാകരി.

7.ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 7-വെമ്പള്ളി.
സ്ത്രീ സംവരണം: 1- വെളിയന്നൂര്‍, 2- പഴമല, 5- മരങ്ങാട്ടുപിള്ളി, 8- കാണക്കാരി, 10-മാഞ്ഞൂര്‍, 12- കുറവിലങ്ങാട്, 14-മോനിപ്പള്ളി.

8.പള്ളം ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 10-പരുത്തുംപാറ.
സ്ത്രീ സംവരണം: 1- അയര്‍ക്കുന്നം, 5- കൈതേപ്പാലം, 6- ഇത്തിത്താനം, 7- മലകുന്നം, 9- കുഴിമറ്റം, 11- കൊല്ലാട്, 12-മാങ്ങാനം.

9.കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സ്ത്രീ സംവരണം: 11-എരുമേലി.
പട്ടികജാതി സംവരണം: 4- കൂട്ടിക്കല്‍.
പട്ടികവര്‍ഗ സംവരണം: 12-പൊന്തന്‍പുഴ.
സ്ത്രീ സംവരണം: 3- ചോറ്റി, 5- മുണ്ടക്കയം, 6-പുലിക്കുന്ന്, 7-പുഞ്ചവയല്‍, 13- മണിമല, 14-ചേനപ്പാടി, 16- മണ്ണാറക്കയം.

10.ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 4- അതിരമ്പുഴ
സ്ത്രീ സംവരണം: 3- നീണ്ടൂര്‍, 5- യൂണിവേഴ്‌സിറ്റി, 6- മാന്നാനം, 7- കരിപ്പൂത്തട്ട്, 8- മെഡിക്കല്‍ കോളജ്,  9-കുടമാളൂര്‍, 12-തിരുവാര്‍പ്പ്.

11.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്
പട്ടികജാതി സംവരണം: 4-തീക്കോയി.
പട്ടികവര്‍ഗ സംവരണം: 13-പ്ലാശനാല്‍.
സ്ത്രീ സംവരണം: 3- തലനാട്,  6-പാതാമ്പുഴ, 8-പൂഞ്ഞാര്‍, 9- കൊണ്ടൂര്‍, 10-പിണ്ണാക്കനാട്, 11-തിടനാട്, 14-കളത്തൂക്കടവ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953