29 October, 2025 02:50:01 PM


ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സോളാർ പ്ലാന്‍റ് സ്ഥാപിക്കുന്നു



ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ 36 കെ ഡബ്ല്യു സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അംഗീകാരം ലഭിച്ചു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ആദ്യമായി ഏറ്റുമാനൂർ ക്ഷേത്രത്തിലാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നത്. ഒരു ദിവസം 120 യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിക്കാൻ സാധിക്കുന്ന ഈ പ്രൊജക്റ്റ്‌ വഴി ലക്ഷക്കണക്കിന് വരുന്ന വൈദ്യുതി ചാർജിൽ ഗണ്യമായ കുറവാണ് വരുന്നത്. ക്ഷേത്ര ഉപദേശക സമിതിയുടെ അപേക്ഷയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ ഇടപെടൽ മൂലമാണ് സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിന് വഴി തെളിഞ്ഞത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 1.1K