01 March, 2026 06:15:40 PM
ഏറ്റുമാനൂരിൽ വൈദ്യുതാഘാതമേറ്റ് കെ എസ് ഇ ബി കരാർ ജീവനക്കാരന് പരിക്ക്

ഏറ്റുമാനൂർ: വൈദ്യുതി ലൈനിലെ അറ്റകുറ്റപണികൾക്കിടെ കരാർ ജീവനക്കാരന് വൈദ്യുതാഘാതമേറ്റ് പരിക്ക്. ഏറ്റുമാനൂർ കെ എസ് ഇ ബി സെക്ഷനിലെ ജീവനക്കാരൻ വെസ്റ്റ് ബംഗാൾ സ്വദേശി വിഷ്ണുദാസ് (19) നാണ് പരിക്കേറ്റത്. ഏറ്റുമാനൂർ പടിഞ്ഞാറെനടയിൽ ശക്തിനഗർ ഭാഗത്ത് പണികൾ നടക്കുന്നതിൻ്റെ ഭാഗമായി പോസ്റ്റിൽ കയറവേ ലൈനിൽ നിന്നും വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 4.30 മണിയോടെ ആയിരുന്നു അപകടം. സാരമായി പൊള്ളലേറ്റ വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് വൈദ്യുതി വിതരണം നിലച്ചു.





