26 February, 2026 07:13:31 PM


ഏറ്റുമാനൂർ ഉത്സവം: ഭക്തർക്ക് ഭക്ഷണവും കുടിവെള്ളവുമായി ഫോട്ടോഗ്രാഫർമാർ



ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര തിരുവുത്സവത്തിനോട് അനുബന്ധിച്ച് ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാണക്കാരി യൂണിറ്റിന്റെ നേതൃത്വത്തിൽ സൗജന്യ സംഭാരവും ലഘു ഭക്ഷണവും വിതരണം ചെയ്തു. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജയ്സൺ ഞൊങ്ങിണിയിൽ ഉദ്ഘാടനം നിർവഹിച്ചു.

എ കെ പി എ കോട്ടയം ജില്ലാ സെക്രട്ടറി ജയചന്ദ്രകുമാരൻ, കാണക്കാരി യൂണിറ്റ് സെക്രട്ടറി അനു ട്രീസാ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡിന്നി പി ജോർജ്, ഗിരിജ വിജിമോന്‍, സംസ്ഥാന കമ്മിറ്റി അംഗം ബിനേഷ് ജി പോൾ എന്നിവർ നേതൃത്വം നൽകി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K