24 February, 2026 10:17:04 AM


എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് സദസ് സമാപിച്ചു



ഏറ്റുമാനൂര്‍: എസ്.എം.എസ്.എം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി  സംഘടിപ്പിച്ചു വന്ന  റിപ്പബ്ലിക് സദസ് സമാപിച്ചു. ഇന്ത്യൻ റിപ്പബ്ലിക്കിന് 75 വർഷം പൂർത്തിയാകുന്ന വേളയിൽ "വിജ്ഞാനവികസനം തുടരട്ടെ… സോദരത്വം പുലരട്ടെ…" എന്ന സന്ദേശവുമായി ക്വിസ് പ്രോഗ്രാം, ഡോക്യുമെന്ററി പ്രദർശനം, അക്ഷര കരോൾ തുടങ്ങിയ    വിവിധ പരിപാടികളോടെയാണ് സദസ് സംഘടിപ്പിച്ചത്. 

ലൈബ്രറി പ്രസിഡന്റ് ശ്രീ. ജി. പ്രകാശ് അധ്യക്ഷത വഹിച്ച സമാപന യോഗം താലൂക്ക് ലൈബ്രറി   കൗൺസിൽ കമ്മിറ്റിയംഗം ഡോ. വി. ആർ. ജയചന്ദ്രൻ  ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ  ശ്രീ. പി. എസ്. ജോൺ വിഷയാവതരണം നിർവഹിച്ചു. സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, എ. പി. സുനിൽ എന്നിവർ പ്രസംഗിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929