26 February, 2026 08:12:30 PM


ഏറ്റുമാനൂർ- പേരൂർ റോഡിൽ നാളെ ഗതാഗത നിയന്ത്രണം: വാഹനങ്ങൾ വഴി തിരിച്ചു വിടും



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ- പേരൂർ റോഡിൽ നാളെ ഗതാഗത നിയന്ത്രണം. നാളെ (27.02.2026) ഉച്ചക്ക് 02.00 മണി മുതല്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത ക്രമീകരങ്ങള്‍ ചുവടെ. 

>  ആറാട്ട് ക്ഷേത്രത്തില്‍നിന്നും പുറപ്പെട്ട് പൂവത്തുംമൂട് ആറാട്ടുകടവിലെത്തി തിരികെ ക്ഷേത്രത്തിൽ പ്രവേശിക്കുംവരെ ഏറ്റുമാനൂർ-മണർകാട് ബൈപാസ് റോഡിൽ ഏറ്റുമാനൂർ മുതൽ പൂവത്തുംമൂട് വരെ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതവും റോഡിന്റെ വശങ്ങളില്‍ പാര്‍ക്കിങ്ങും അനുവദിക്കുന്നതല്ല.

>  ഏറ്റുമാനൂർ, പട്ടിത്താനം ഭാഗങ്ങളില്‍നിന്നും മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ എം.സി. റോഡിലൂടെ കോട്ടയം ടൌൺ വഴി പോകേണ്ടതാണ്.

>  മണർകാട് ഭാഗത്തുനിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവഞ്ചൂർ കുരിശുപളളി കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് മോസ്കോ കവല വഴി പോകേണ്ടതാണ്.

>  മണർകാട് ഭാഗത്തുനിന്നും ഏറ്റുമാനൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ തിരുവഞ്ചൂർ പെട്രോള്‍ പമ്പ് ഭാഗത്ത് നിന്നും വലത്തേക്ക് തിരിഞ്ഞ് അയർക്കുന്നം വഴി പോകേണ്ടതാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K