10 October, 2026 03:11:07 PM
അഭിജീത് ദിപ്കെയുടെ മുത്തശ്ശി അന്തരിച്ചു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ഹിംഗോലിയിൽ ചികിത്സയിലിരിക്കെ സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി അന്തരിച്ചു. അവരുടെ വേർപാട് കുടുംബത്തെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വിമാനത്താവളത്തിൽ വെച്ച് ഡൽഹി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ഈ ദുഃഖവാർത്ത പുറത്തുവന്നത്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ദിപ്കെ നാട്ടിലേക്ക് മടങ്ങിയേക്കും.




