08 October, 2026 09:28:25 AM


പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു



പ്രശസ്ത നടൻ നാനാ പടേക്കർ അന്തരിച്ചു. 75 വയസ്സായിരുന്നു. ഗോവയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുലർച്ചെ 5.20 ഓടെയായിരുന്നു അന്ത്യം. 45 മിനിറ്റോളം തുടർച്ചയായി CPR നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മുരുദ്-ജഞ്ജിറയിൽ ഒരു മറാത്തി കുടുംബത്തിൽ വിശ്വനാഥ് പടേക്കർ എന്ന പേരിലാണ് നാനാ പടേക്കർ ജനിച്ചത്. ഹിന്ദി, മറാത്തി സിനിമകളിൽ നടൻ, സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നാനാ പടേക്കർ ശ്രദ്ധേയനായിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ , നാല് ഫിലിംഫെയർ അവാർഡുകൾ , രണ്ട് മഹാരാഷ്ട്ര സംസ്ഥാന ചലച്ചിത്ര അവാർഡുകൾ , മറാത്തി ഫിലിംഫെയർ അവാർഡുകൾ എന്നിവ നേടിയിട്ടുണ്ട്.

1978-ൽ പുറത്തിറങ്ങിയ ഗാമൻ എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കർ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി മറാത്തി, ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. 1988-ൽ അക്കാദമി അവാർഡിന് നാമനിർദ്ദേശം ലഭിച്ച സലാം ബോംബെ! എന്ന ചിത്രത്തിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. 1989-ൽ പുറത്തിറങ്ങിയ ക്രൈം ഡ്രാമയായ പരിന്ദയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരവും നാനാ പടേക്കർ സ്വന്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 955