17 October, 2026 10:10:26 AM


മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന്‍റെ അമ്മ അന്തരിച്ചു



അതിരമ്പുഴ: മനോരമ ന്യൂസ് ചാനൽ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസിന്‍റെ മാതാവ്  അതിരമ്പുഴ മുണ്ടുവേലിപ്പടി പാറപ്പുറത്ത് അന്നമ്മ ലൂക്ക (89) അന്തരിച്ചു. മൃതദേഹം ഇന്ന് ( ശനി) വൈകിട്ട് അഞ്ചിന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ ( ഞായർ) 2 ന് വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയിൽ.  കട്ടച്ചിറ കണിയാപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.യു.ലൂക്ക. മറ്റു മക്കൾ: ലില്ലി, ലിസി (ഡൽഹി), ഗ്രേസി, എൽസമ്മ, ജീമോൾ. മരുമക്കൾ: ഏബ്രഹാം ജോർജ് മണലേത്ത് (കൊമ്പഴ), നീന ജോണി മേലുക്കാരൻ (കൊരട്ടി), ടൈറ്റസ് മീനത്തേതിൽ (മാവേലിക്കര), ബേബി ആന്റണി വരവുകാലായിൽ (ആർപ്പുക്കര), പ്രകാശ് ജേക്കബ് തറപ്പേൽ (അതിരമ്പുഴ), സുനിൽ പി.മാത്യു പടിഞ്ഞാറേ വെട്ടിക്കാട്ട് (കുറുപ്പന്തറ).


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956