16 October, 2026 10:08:14 AM
പേരൂർ എൻ. എസ്. എസ് കരയോഗം മുൻ പ്രസിഡന്റ് ഇ. കെ. സുകുമാരൻ നായർ അന്തരിച്ചു

പേരൂർ : എൻ. എസ്. എസ് കരയോഗം മുൻ പ്രസിഡന്റ് ഇടമറ്റത്തിൽ (കോയിത്തറ) ഇ. കെ. സുകുമാരൻ നായർ (79) അന്തരിച്ചു. കെ എസ് ആർ ടി സി റിട്ട. സ്റ്റേഷൻ മാസ്റ്ററാണ്. ഭാര്യ : ഉമാദേവി (നാഗമറ്റത്തിൽ, മറ്റക്കര). മക്കൾ : ബിനുകുമാർ എ എസ് (യൂനിപവർ, കോട്ടയം), അനൂപ് കുമാർ എ എസ് (യൂനിപവർ, പാമ്പാടി). മരുമക്കൾ : ദീപ (തിരുവല്ല), രേഷ്മ (പുതുപ്പള്ളി). സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ.




