06 September, 2026 08:39:04 PM


ചങ്ങനാശേരിയിൽ 500 ഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ



ചങ്ങനാശേരി: ചങ്ങനാശേരിയിൽ 500 ഗ്രാം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് നഗറിൽ താമസിക്കുന്ന ആസാം ധേമാജി സ്വദേശി പ്രണബ് സോനാവാൾ (29) ആണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് 500 ഗ്രാം കഞ്ചാവ് പിടികൂടിയത്. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനാണ് ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് പോലീസ് സംഘം പറഞ്ഞു. ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 934