10 July, 2026 08:03:25 PM


കഞ്ചാവ്– രാസലഹരി കേസുകളിലെ പ്രതി കരുതൽ തടങ്കലിൽ



കോട്ടയം: തുടർച്ചയായി ലഹരി കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ കോട്ടയം ജില്ലാ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഇതിന്റെ ഭാഗമായി ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ്, രാസലഹരി കേസുകളിലെ പ്രതിയായ ചങ്ങനാശ്ശേരി വില്ലേജിൽ റെയിൽവേ ഹൗസിംഗ് ബോർഡ് ഭാഗത്ത് തോപ്പിൽതാഴ്ചയിൽ വീട്ടിൽ സുരേഷിന്റെ മകൻ അഖിൽ ടി. എസ്. (25) നെ പിറ്റ് എൻ ഡി പി എസ് നിയമം (Section 3(1) of the Prevention of Illicit Traffic in Narcotic Drugs and Psychotropic Substances Act, 1988) പ്രകാരം കരുതൽ തടങ്കലിലാക്കി.

അഖിൽ ടി. എസിനെതിരെ ചങ്ങനാശ്ശേരി എസ്.ബി. കോളേജ് ഭാഗത്ത് നിന്ന് 2026 മാർച്ച് 25-ന് 1.079 കിലോഗ്രാം ഗഞ്ചാവ് പിടികൂടിയ കേസും, പെരുന്ന എൻ.എസ്.എസ്. കോളേജിന് മുൻവശത്ത് നിന്ന് 2024 ഓഗസ്റ്റ് 21-ന് 20.90 ഗ്രാം രാസലഹരി പിടികൂടിയ കേസും നിലവിലുണ്ട്. പ്രതിക്കെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവി  സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറി  മിൻഹാജ് ആലം,  കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചതായി പോലീസ് അറിയിച്ചു.

ജില്ലയിൽ ലഹരി മരുന്ന് കടത്തും വിതരണവും നടത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ തുടരുമെന്നും, സമൂഹത്തിൽ ലഹരി വ്യാപനം തടയുന്നതിനായി ഇത്തരത്തിലുള്ള കരുതൽ തടങ്കൽ ഉൾപ്പെടെയുള്ള നടപടികൾ ശക്തമായി തുടരുകയാണെന്നും ജില്ലാ പോലീസ് മേധാവി  സാബു മാത്യു കെ. എം. അറിയിച്ചു.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916