09 May, 2026 01:47:01 PM


ച​ങ്ങ​നാ​ശേ​രി​യി​ല്‍ അ​റു​പ​തു ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളുമായി മൂന്നു പേ​ർ അ​റ​സ്റ്റി​ൽ



ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി അ​പ്‌​സ​ര തീ​യ​റ്റ​റി​നു സ​മീ​പം ഗോ​ഡൗ​ണി​ല്‍ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​റു​പതു ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​ പേ​രെ അ​റ​സ്റ്റ് ചെ​യ്തു. എ​ന്നാ​ൽ, ഗോ​ഡൗ​ണ്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് വാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ക്ക​പ്പ് വാ​ന്‍ ഉ​ട​മയ്​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദിവസം രാ​ത്രി 11 ന് ​വാ​ഴൂ​ര്‍ റോ​ഡി​ല്‍ അ​പ്‌​സ​ര തീ​യ​റ്റ​റി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ളാ​യി​ക്കാ​ട് കു​ന്നു​പ​റ​മ്പി​ല്‍ ശ​ര​ണ്‍ ശ​ശി(31), കാ​ക്കാം​തോ​ട് വാ​ലു​മ്മേ​ച്ചി​റ ടി.​ഹ​രീ​ഷ്(35), മാ​ന​ന്ത​വാ​ടി വി​മ​ല​ന​ഗ​ര്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ രാ​ജേ​ഷ്(46) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗോ​ഡൗ​ണ്‍ ഉ​ട​മ ഫാ​ത്തി​മാ​പു​രം പു​ത്ത​ന്‍​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് സ​മീ​ര്‍​ഖാ​ൻ, പി​ക്ക​പ്പ് വാ​ന്‍ ഉ​ട​മ വ​യ​നാ​ട് ത​രു​വ​നം സ്വ​ദേ​ശി പി.​ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തിരെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​വൈ​എ​സ്പി അ​ഷാ​ദ് സ​ദാ​ന​ന്ദ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്‌​ഐ​മാ​രാ​യ സ​ജി​ത്, അ​രു​ണ്‍​ദേ​വ്, രാ​ജേ​ഷ്, പ്ര​ബേ​ഷ​ണ​ല്‍ എ​സ്‌​ഐ സു​കേ​ഷ്, സി​പി​ഒ​മാ​രാ​യ നി​യാ​സ്, അ​രു​ൺ, പ്ര​തീ​ഷ് എ​ന്നി​വ​രാ​ണ് റെ​യ്ഡും അ​റ​സ്റ്റും ന​ട​ത്തി​യ​ത്. മൈ​സൂ​രി​ല്‍നി​ന്ന് എ​ത്തി​യ കെ​എ​ല്‍-72 ഇ-3915 ​ബെ​ലേ​റോ പി​ക്ക​പ്പ് വാ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത​ത്.

സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തെത്തു​ട​ര്‍​ന്ന് ഗൗ​ഡൗ​ണ്‍ പൂ​ട്ടി പോ​ലീ​സ് സീ​ല്‍ ചെ​യ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916