26 October, 2026 10:57:29 AM
ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; റിട്ട. എസ്ഐ മരിച്ചു

ചങ്ങനാശേരി: ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച റിട്ട. എസ്ഐ മരിച്ചു. ചങ്ങനാശേരി പൊലിസ് സ്റ്റേഷനില്‍ നിന്നും വിരമിച്ച പങ്കിപ്പുറം വെള്ളിക്കര വീട്ടില്‍ വി.എം. രമേശ് ബാബു (59) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ തിരുവന്തപുരത്തു നിന്നു ചങ്ങനാശേരിയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: ആശാ രമേശ്. മക്കള്‍: വി.ആര്. അഭിജിത്ത് ബാബു, വി.ആര്. അനുജിത് ബാബു.




