07 November, 2026 11:12:22 PM


ചങ്ങനാശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കവെ യുവതി ലോറിയിടിച്ച് മരിച്ചു



ചങ്ങനാശ്ശേരി: പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ മിനി ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. വെളിയനാട് തറയില്‍ സന്തോഷിന്റെ ഭാര്യ പ്രവിത (37) ആണ് മരിച്ചത്. പെരുന്ന ബസ് സ്റ്റാൻഡിനു സമീപത്തെ ഡിടിപി സെന്‍ററിലെ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.


ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകളെ ബസ് കയറ്റിവിട്ട് ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം. ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച വെളിയനാട് എസ്എന്‍ഡിപി ശ്മശാനത്തില്‍ നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 918