19 October, 2026 10:22:04 AM


ചങ്ങനാശ്ശേരി നമസ്തേ വെൽനസ് സ്പായിൽ അനാശാസ്യ പ്രവർത്തനം: നടത്തിപ്പുകാരും ജീവനക്കാരും അറസ്റ്റിൽ



കോട്ടയം: ജില്ലയിലുടനീളം സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് . കോട്ടയം ജില്ലാ പോലീസ് നടത്തിയ വ്യാപക പരിശോധനയിൽ  ചങ്ങനാശ്ശേരി പെരുന്നയിൽ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്നിരുന്ന 'നമസ്തേ വെൽനസ് സ്പാ'യ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സ്ഥാപനത്തിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ചങ്ങനാശ്ശേരി പോലീസ് നടപടി സ്വീകരിച്ചത്. തുടർന്ന് സ്ഥാപനത്തിന്റെ നടത്തിപ്പുകാരേയും ജീവനക്കാരേയും   അറസ്റ്റ്  ചെയ്തു.തുടർ നടപടികൾ സ്വീകരിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K