12 November, 2026 11:58:52 AM


മുതിർന്ന സിപിഎം നേതാവ് കെവി ദേവദാസ് അന്തരിച്ചു



ചേർത്തല: മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് (93) അന്തരിച്ചു. പട്ടണക്കാട് കാരുവെളി തണ്ണിപ്പൻ തറയിൽ കുടുംബാംഗമാണ്. മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം, കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പാർലമെന്റിലേക്കും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. രാവിലെ 10.30 മുതൽ 12 വരെ തുറവൂരിലെ സിപിഎം.ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടായിരിക്കും. വൈകിട്ട് 6 മണിക്ക് സംസ്കാരം നടക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 931