15 September, 2021 06:48:33 PM


എറണാകുളം ജില്ലയില്‍ വനിത ഹോംഗാർഡ് ഒഴിവ്; അപേക്ഷ ഒക്‌ടോബർ 10നകം



കൊച്ചി: എറണാകുളം ജില്ലയിലെ കേരള ഹോംഗാർഡ്‌സിന്‍റെ കീഴില്‍ വനിത ഹോംഗാർഡുകളുടെ ഒഴിവ് നികത്തുന്നതിനായി യോഗ്യത പരിശോധനയും കായികക്ഷമത പരീക്ഷയും നടത്തുന്നു. താൽപര്യമുള്ളവർ ഒക്‌ടോബർ 10നകം എറണാകുളം ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ നൽകണം. കര-നാവിക-വ്യോമ സേന, പാരാമിലിട്ടറി, സൈനിക, അർദ്ധസൈനിക വിഭാഗം, പൊലീസ്, ഫോറസ്റ്റ്, എക്‌സൈസ്, ജയിൽ എന്നീ യൂണിഫോം സർവീസിൽനിന്ന് വിരമിച്ച, പത്താംക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 10-ാംക്ലാസ് ജയിച്ചവരുടെ അഭാവത്തിൽ ഏഴാംക്ലാസുകാരെയും പരിഗണിക്കും. പ്രായപരിധി 35-58. നിലവിൽ സർക്കാർ സർവീസിൽ ജോലിയുള്ളവർ അപേക്ഷിക്കേണ്ടതില്ല. പ്രതിദിനം 780 രൂപയാണ് വേതനം. വിശദവിവരവും അപേക്ഷ ഫോറവും എറണാകുളം ഗാന്ധിനഗറിലുള്ള ജില്ലാ ഫയർ ഓഫീസിൽ ലഭിക്കും. ഫോൺ: 0484 2207710, 9497920154.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K