25 September, 2022 08:44:07 AM


മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വുമാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​ന്ത​രി​ച്ചു



കോ​ഴി​ക്കോ​ട്: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്(87) അ​ന്ത​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് അ​ന്ത്യം. ഹൃ​ദ്രോ​ഗ​സം​ബ​ന്ധ​വും ശ്വാ​സ​കോ​ശ സം​ബ​ന്ധ​വു​മാ​യ അ​സു​ഖ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ അ​ല​ട്ടി​യി​രു​ന്നു.

മൂ​ന്ന് ആ​ഴ്ച​ക​ളാ​യി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​നി​ടെ പ​ല​പ്രാ​വ​ശ്യം അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സ​മീ​പ​കാ​ലം വ​രെ അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. നി​ല​മ്പൂ​രി​ൽ നി​ന്നും എ​ട്ട്പ്രാ​വ​ശ്യം അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ലെ​ത്തി.

മൂ​ന്ന് മ​ന്ത്രി​സ​ഭ​ക​ളി​ൽ മ​ന്ത്രി​യാ​യി​രു​ന്നു.​ 1980ല്‍ നായനാര്‍ മന്ത്രിസഭയില്‍ തൊഴില്‍, വനം മന്ത്രിയായിരുന്നു. എ.കെ. ആന്‍റണി മന്ത്രിസഭയില്‍ തൊഴില്‍, ടൂറിസം മന്ത്രിയായിരുന്നു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ വൈദ്യുത വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K