21 March, 2023 03:39:11 PM


വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് അനുഷ മരിച്ചു



തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ സ്വദേശി തറമേല്‍ വീട്ടില്‍ അനുഷ(23) ആണ് മരിച്ചത്.


ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റും മലപ്പുറം എംസിടി കോളേജിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിനിയുമായിരുന്നു അനുഷ.


കോളേജിന് സമീപം വച്ച് ഇരുചക്രവാഹനം അപകടത്തില്‍പ്പെട്ട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K