24 August, 2016 09:59:46 PM


ഡിജിറ്റല്‍ ഇന്ത്യയിലെ പോലീസിംഗ് : ആശയങ്ങള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സമാധാനപാലനത്തിനും സുരക്ഷയ്ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പരമാവധി സാധ്യതകള്‍ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ഇന്ത്യയിലെ പോലീസിംഗ് എന്ന വിഷയത്തില്‍ കേരള പോലീസ് മത്സരം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നൂതനാശയങ്ങള്‍, പ്രോജക്ടുകള്‍ എന്നിവ സംബന്ധിച്ച് 100 മുതല്‍ 500 വാക്കുകളില്‍ കുറയാതെ കുറിപ്പ് തയ്യാറാക്കി അയക്കണം. ഗ്രാഫിക്‌സ്, ചിത്രങ്ങള്‍ എന്നീ രൂപത്തിലും ആശയങ്ങള്‍ നല്‍കാവുന്നതാണ്. ആഗസ്റ്റ് 31 - നകം digitalpolicekerala@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയക്കാവൂ. മത്സരത്തില്‍ പങ്കെടുക്കുന്നതിന് വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ ഒരു തടസ്സമല്ല. തെരഞ്ഞെടുക്കുന്ന മികച്ച മൂന്ന് ആശയങ്ങള്‍ക്ക് സമ്മാനം നല്‍കുന്നതാണ്. പേര്, വയസ്സ്, സ്ത്രീ/പുരുഷന്‍, വിലാസം, ഫോണ്‍നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ വ്യക്തമാക്കിയിരിക്കണം 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K