21 December, 2023 06:36:14 PM


മഹാത്മാഗാന്ധി സര്‍വകലാശാലാ പരീക്ഷാ തീയതികളും ടൈം ടേബിളും അറിയാം



കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലാ ഒന്നാം സെമസ്റ്റർ ബി.വോക് (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ ഇംപ്രൂവ്‌മെൻറ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷകൾ ജനുവരി ഒൻപതിന് ആരംഭിക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം - 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷകൾ ജനുവരി നാലിന് ആരംഭിക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.കോം, എം.എസ്.സി, എം.എ, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം (സി.എസ്.എസ് - 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെൻററി - ഡിസംബർ 2023), ഒന്നാം സെമസ്റ്റർ എം.എൽഐബി.ഐ.എസ്സി(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെൻററി - ഡിസംബർ 2023) പരീക്ഷകൾ ജനുവരി ഒൻപതിന് ആരംഭിക്കും.  ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ടൈംടേബിൾ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്(2014 മുതൽ 2016 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്), അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് സൈബർ ഫോറൻസിക്(2014 മുതൽ 2018 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷയിൽ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി.  വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K