17 January, 2024 06:11:11 PM


രാജ്യാന്തര കാർഷിക സെമിനാർ എം.ജി. സർവകലാശാലയിൽ 19 ന്



കോട്ടയം: ഇന്ത്യൻ കൃഷിസമ്പ്രദായത്തിലെ പുതിയ സാധ്യതകളെകുറിച്ചുള്ള രാജ്യാന്തര സെമിനാർ ജനുവരി 19ന് എം.ജി. സർവകലാശാലയിൽ നടക്കും.  റൂസ പ്രോജക്ടിന്റെ ഭാഗമായി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബയോ സയൻസസ്, സ്‌കൂൾ ഓഫ് ഫുഡ് സയൻസ് ആന്റ് ടെക്‌നോളജി, നാഷൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി എന്നിവ സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. ഫിലിപ്പൈൻസിലെ രാജ്യാന്തര നെല്ലു ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ഡോ. സ്വാതി നായക് മുഖ്യ പ്രഭാഷണം നടത്തും.

കേരള സർവകലാശാലയിലെ സെൻട്രൽ ലാബോറട്ടറി ഫോർ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഫെസിലിറ്റേഷൻ ഡയറക്ടർ പ്രഫ. ജി.എം. നായർ, കൊല്ലം ടി.കെ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഫുഡ് ടെക്‌നോളജി വകുപ്പ് ഡീൻ ഡോ. ആർ. സിന്ധു, തഞ്ചാവൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്‌നോളജി എന്റർപ്രണർഷിപ്പ് ആന്റ് മാനേജ്‌മെൻറിലെ ഡോ. ജയൻ എ. മോസസ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K