17 January, 2024 06:13:03 PM
എംജി സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റുഡന്‍റ്സ് യൂണിയന്‍ ഭാരവാഹികള്‍ ചുമതലയേറ്റു

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ 2023-24 വര്‍ഷത്തെ ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റുഡന്‍റസ് യൂണിയന്‍റെ ഭാരവാഹികള്‍ ചുമതലയേറ്റു. സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജോയിന്‍റ് രജിസ്ട്രാര്‍ പി.ഹരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 
ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്റ്റുഡന്‍റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. ഏബ്രഹാം കെ. സാമുവല്‍ അധ്യക്ഷത വഹിച്ചു. സെനറ്റ് അംഗങ്ങള്‍, അധ്യാപകരുടെയും ജീവനക്കാരുടെയും സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
സത്യപ്രതിജ്ഞയ്ക്കു ശേഷം പുതിയ ചെയര്‍ പേഴ്സണ്‍ കെ. മുഹമ്മദ് യാസിന്‍റെ അധ്യക്ഷതയില്‍ യൂണിയന്‍റെ പ്രഥമ യോഗം ചേര്‍ന്നു.
                                
                                        



