26 February, 2024 11:32:47 AM
എം ജി സർവകലാശാല കലോത്സവത്തിന് ഇന്ന് തുടക്കം

കോട്ടയം: എം ജി സർവ്വകലാശാല യൂണിയൻ കലോത്സവത്തിന് ഇന്ന് കോട്ടയത്ത് തുടക്കമാവും. വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്നാണ് കലോത്സവത്തിന് പേര് നൽകിയിരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് എം.ജി. കലോത്സവത്തിന് തിരിതെളിയുന്നത്. ഇതിനു മുന്നോടിയായി ഉച്ചകഴിഞ്ഞ് 2.30 കലോത്സവത്തിൻ്റെ ഭാഗമായിയുള്ള വിളംബര ജാഥ പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും. വർണാഭമായ വിവിധ കലാരൂപങ്ങളോടുകൂടിയ റാലിയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിവിധ ക്യാമ്പസുകളിൽ നിന്നായി 5000 ൽ അധികം വരുന്ന വിദ്യാര്‍ഥികൾ പങ്കെടുക്കും. കലോത്സവത്തിൻ്റെ ഉദ്ഘാടനം പ്രശസ്‌ത സിനിമാ താരം മുകേഷ് എം എൽ എ നിർവഹിക്കും. 9 വേദികളിലായി 74 ഇനങ്ങളിൽ മത്സരം നടക്കും. 215 ൽ അധികം വരുന്ന കോളേജുകളിൽ നിന്നായി 7000 ൽ അധികം വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരയ്ക്കും.
                    
                                
                                        



