05 March, 2024 06:42:37 PM


ഇന്ധന ക്ഷമത കൂട്ടാൻ പ്രകൃതിദത്ത ടയറുകൾ; എം.ജിയിലെ ഗവേഷകർക്ക് പേറ്റന്‍റ്



കോട്ടയം: ടയറിന്‍റെ ഭാരവും റോഡുമായുള്ള ഘർഷണവും കുറച്ച്, വാഹനങ്ങളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് ഉപകരിക്കുന്ന നൂതന ടയർ ഗവേഷണത്തിന് എം.ജി സർവകലാശാലയിലെ ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്‍റ്. 

ടയറുകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത പെട്രോളിയം അധിഷ്ഠിത കാർബൺ ബ്ലാക്കിനു പകരം പ്രകൃതിദത്തമായ ഗ്രാഫൈറ്റിൻറെ സംയുക്തം ഗ്രാഫീൻ ഓക്‌സൈഡ്, നാനോ സിലിക്ക എന്നിവ സ്വാഭാവിക റബറിൽ ചേർത്താണ് പുതിയ സാങ്കേതികവിദ്യയിൽ ടയർ നിർമിക്കുന്നത്.

എ.ജി സർവകലാശാലയിലെ കെമിക്കൽ സയൻസ് ഗവേഷകരായ വി. പ്രജിത, കെ.പി. ജിബിൻ എന്നിവരുടെ ഗവേഷണത്തിൻറെ ഭാഗമായി മുൻ വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രൊഫ. നന്ദകുമാർ കളരിക്കൽ എന്നിവരുടെ മേൽനോട്ടത്തിലാണ് പഠനം നടത്തിയത്. പ്രജിത പാലക്കാട് കുത്തന്നൂർ സ്വദേശിയും ജിബിൻ കണ്ണൂർ ഇരിട്ടി സ്വദേശിയുമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K