26 August, 2024 07:13:37 PM


ബസ്സിനുള്ളിൽ യുവതിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

 


ഏറ്റുമാനൂർ : യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ വച്ച് യുവതിയെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് തലപ്പാറ ഭാഗത്ത് തുണ്ടിയിൽ വീട്ടിൽ ഫയാസ് എന്ന് വിളിക്കുന്ന മുജീബ് റഹ്മാൻ (48)  എന്നയാളെയാണ്  ഏറ്റുമാനൂർ   പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കോട്ടയത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ്സിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന യുവതിയുടെ സീറ്റിന് സമീപത്ത് നിന്നിരുന്ന ഇയാൾ യുവതിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ  സ്റ്റേഷൻ എസ്.എച്ച്.ഓ  അൻസൽ എ.എസ്, എസ്.ഐ മാരായ ജയപ്രകാശ്,സിനിൽ സി.പി.ഓ മാരായ  മനോജ്, പ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K