13 March, 2026 01:56:51 PM
കാരിത്താസ് ആശുപത്രിയിലെ പ്രതിഷേധം ശവപ്പെട്ടിയിൽ

ഏറ്റുമാനൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നഴ്സുമാരുടെ സമരം ഇന്ന് അഞ്ചാം ദിനത്തിൽ. പ്രതിഷേധം ശക്തമാക്കി കോട്ടയത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയായ കാരിത്താസിലെ ആരോഗ്യ പ്രവർത്തകർ. ഇന്ന് ആശുപത്രിക്ക് മുന്നിൽ ശവപ്പെട്ടിയിൽ കിടന്നാണ് അൻസു എന്ന ആരോഗ്യ പ്രവർത്തക പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം കഞ്ഞി വെച്ചുള്ള പ്രതിഷേധം ഉണ്ടായിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം യു എൻ എ നേതാവ് ജാസ്മിൻ ഷാ സമരവേദിയിൽ എത്തും.
മാനേജ്‍മെന്റിന്റെ ഭീഷണിയെ തുടർന്ന് ആശുപത്രിയിലെ നൂറോളം ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു. എഴുന്നൂറോളം പേർ ഇപ്പോളും സമരം തുടരുകയാണ്. അതേസമയം ആശുപത്രി അധികൃതർ ബദൽ സംവിധാനം ഏർപ്പെടുത്തുന്നതായി പറയപ്പെടുന്നു.





