12 May, 2025 07:13:45 PM
എം എ ഡവലപ്മെന്‍റ് സ്റ്റഡീസ്, ഗാന്ധിയന്‍ സ്റ്റഡീസ്; അപേക്ഷ ക്ഷണിച്ചു

കോട്ടയം : മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ പഠന വകുപ്പായ സ്കൂള്‍ ഓഫ് ഗാന്ധിയന്‍ തോട്ട് ആന്‍റ് ഡവലപ്മെന്‍റ് സ്റ്റഡീസില്‍ എംഎ ഡവലപ്മെന്‍റ് സ്റ്റഡീസ്, ഗാന്ധിയന്‍ സ്റ്റഡീസ് പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എംഎ ഡവലപ്മെന്‍റ് സ്റ്റഡീസ്, എംഎ ഇക്കണോമിക്സിന് തത്തുല്യമായി അംഗീകരിച്ചിട്ടുണ്ട്. ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. മെയ് 31 ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവസാന വര്‍ഷ ഫലം കാത്തിരിക്കുന്നവക്കും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍(sgtds.mgu.ac.in). ഫോണ്‍ 9447675755
(പി.ആര്‍.ഒ/39/1545/2025)