13 May, 2025 07:49:48 PM
എം.ജി സര്‍വകലാശാലാ കാമ്പസില്‍ എം.ബി.എ; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് ആന്‍റ് ബിസിനസ് സ്റ്റഡീസില്‍ (എസ്.എം.ബി.എസ്) എംബിഎ പ്രോഗ്രാമില്‍ പ്രവേശനത്തിന് മെയ് 20 വരെ അപേക്ഷിക്കാം. ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ്, ഓപ്പറേഷന്‍സ് മാനേജ്മെന്‍റ്, ബിസിനസ് അനലിറ്റിക്സ് എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ admission.mgu.ac.in എന്ന വെബ്സൈറ്റ് വഴിയാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. വിദേശ വിദ്യാര്‍ഥികള്‍ക്ക് ucica.mgu.ac.in ല്‍ അപേക്ഷ നല്‍കാം. സിമാറ്റ്/ക്യാറ്റ്/കെമാറ്റ് പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷന്‍, അഭിമുഖം എന്നിവയിലെ സ്കോര്‍ പരിഗണിച്ചാണ് പ്രവേശനം നല്‍കുക. ഇ-മെയില്‍:smbs@mgu.ac.in ഫോണ്‍-0481 2733367