17 May, 2025 08:52:03 AM
ഫിസിക്കല്‍ എജ്യുക്കേഷനില്‍ പിജി; ഇപ്പോള്‍ അപേക്ഷിക്കാം

കോട്ടയം: ടൈംസ് ഹയര്‍ എജ്യുക്കേഷന്‍റെ 2025ലെ ഏഷ്യാ യൂണിവേഴ്സിറ്റി റാങ്കിംഗില്‍ സ്പോര്‍ട്സ് മേഖലയിലെ ഉന്നത പഠന കേന്ദ്രങ്ങളുടെ പട്ടികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ പി.ജി പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ട്സ് സയന്‍സസ് നടത്തുന്ന മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍റ് സ്പോര്‍ടസ് പ്രോഗ്രാമില്‍ പ്രവേശന പരീക്ഷയുടെയും കായിക മികവിന് ലഭിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലാണ് പ്രവേശനം. നൂതന സാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള പഠനം, മികച്ച അടിസ്ഥാന സൗകര്യങ്ങള്‍, പ്ലേസ്മെന്‍റ് അവസരം, ഡബിള്‍ സ്പെഷ്യലൈസേഷന്‍ തുടങ്ങിയവ പ്രോഗ്രാമിന്‍റെ പ്രത്യേകതകളാണ്. cat.mgu.ac.in വഴി അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍9567424302, 8943118266, 0481 2733377. ഇമെയില്‍-spess@mgu.ac.in.