26 October, 2016 08:47:59 PM


വാക്ക് ഇൻ ഇന്റർവ്യൂ ഒക്‌ടോബർ 31ന്

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിനു വേണ്ടി സി-ഡിറ്റ് നടത്തുന്ന അഡ്വാൻസ്ഡ് നെറ്റ് വർക്കിംഗ് ടെക്‌നോളജീസ്, വിഷ്വൽ ഇഫക്ട് ആൻഡ് ത്രീഡി ആനിമേഷൻ എന്നീ കോഴ്‌സുകളിലേയ്ക്കുളള വാക്ക്-ഇൻ-ഇന്റർവ്യൂ ഒക്‌ടോബർ 31 നടക്കും. 20 നും 26 നും ഇടയിൽ പ്രായമുളള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. താത്പര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പു സഹിതം രാവിലെ 9.30 ന് തിരുവനന്തപുരം തൈക്കാട് ഹോസ്പിറ്റൽ റോഡിലുളള സൈബർശ്രീ സി-ഡിറ്റ് ഓഫീസിൽ എത്തണം. ഫോൺ: 0471 2323949, 9447401523. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K